ഓണം പരീക്ഷ കഴിഞ്ഞു 10 ദിവസത്തെ അവധിക്ക് ശേഷം സ്കൂൾ തുറന്നു. ആദ്യ ദിവസം തന്നെ ഞാൻ എല്ലാം ക്ലാസ്സിലും ഗണിതത്തിന്റെ പരീക്ഷ പേപ്പർ കൊടുത്തു. കുട്ടികളുടെ മാർക്ക് രക്ഷകർത്താക്കളെ അറിയിക്കുന്നതിന് വേണ്ടി PTA മീറ്റിംഗ് വിളിച്ചു കൂട്ടി. 9 ക്ലാസ്സിൽ പരീക്ഷക്ക് മാർക്ക് കുറഞ കുട്ടികൾക്ക് വേണ്ടി `നവപ്രഭ ´എന്ന ഒരു പരിപാടി സ്കൂളിൽ ആരംഭിച്ചു. ഈ പരിപാടി സ്കൂൾ PTA പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഇതുപോലെ 10 ക്ലാസ്സിലെ കുട്ടികൾക്കായി `വിദ്യാജ്യോതി ´ യും 8 ക്ലാസ്സിലെ കുട്ടികൾക്കായി `നവ ´യും സംഘടിപ്പിച്ചു.